മലപ്പുറം: നാടെങ്ങും അന്താരാഷ്ട്ര വനിത ദിനാചരണ പരിപാടികൾ നടക്കുമ്പോഴും അവഗണനയുടെ നേർച്ചിത്രമായി വനിത ഉദ്യോഗാർഥികൾ തെരുവിൽ. എൽ.പി സ്കൂൾ ടീച്ചർ മുഖ്യ പട്ടിക അപാകതകൾ പരിഹരിച്ച് വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് ഇവർ സിവിൽ സ്റ്റേഷൻ പരിസരത്ത് തുടരുന്ന അനിശ്ചിതകാല രാപ്പകൽ നിരാഹാര സമരം 86 ദിവസം പിന്നിട്ടു. ചൊവ്വാഴ്ച സമരപ്പന്തലിൽനിന്ന് കലക്ടർ ബംഗ്ലാവിലേക്ക് ഉദ്യോഗാർഥികൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നൂറോളം പേർ പങ്കെടുത്തു. ജില്ല ആസ്ഥാനത്ത് മൂന്ന് മാസമായി സമരം തുടരുമ്പോഴും സർക്കാറും പി.എസ്.സി അധികൃതരും മൗനം പാലിക്കുകയാണെന്ന് ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തി. വിഷയം നിരവധി തവണ ഉന്നത അധികാരികളുടെ മുന്നിലെത്തിച്ചിട്ടും പരിഹാരമുണ്ടായില്ല. വിഷയത്തിൽ സർക്കാർ ഇടപെടൽ അനന്തമായി നീളുകയാണെന്നും ഇവർ കൂട്ടിച്ചേർത്തു. ഇതുവരെ 46 വനിത ഉദ്യോഗാർഥികളെയാണ് നിരാഹാരമിരുന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിഷേധ മാർച്ചിന് ദിവ്യ ജിതേഷ്, ആരിഫ, ഷമീജ, ഷാഹിദ, സുകന്യ, ദിവിഷ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.