എക്സലൻസി ടെസ്റ്റ് സമാപിച്ചു

മഞ്ചേരി: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി വിസ്ഡം എജുക്കേഷനൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ 'എക്സലൻസി ടെസ്റ്റ് -2022' പേരിൽ മോഡൽ പരീക്ഷയും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. വെള്ളില മർകസുൽ ഹിദായ കാമ്പസിൽ നടന്ന മഞ്ചേരി വെസ്റ്റ് ഡിവിഷൻതല ഉദ്ഘാടന സംഗമം കെ.എസ്.ഇ.ബി അസി. എൻജിനീയർ മുഹമ്മദ് കോയ വെള്ളില ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് മഞ്ചേരി വെസ്റ്റ് ഡിവിഷൻ പ്രസിഡന്‍റ്​ മുഷ്താഖ് സഖാഫി അധ്യക്ഷത വഹിച്ചു. ശക്കീർ സഖാഫി കോട്ടുമല മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. ഡിവിഷൻ പരിധിയിലെ ഒമ്പത് സെന്‍ററുകളിൽനിന്ന്​ ആയിരത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. സൈഫുദ്ദീൻ പൂക്കൊളത്തൂർ സ്വാഗതവും ഇർഷാദ് സഅദി നന്ദിയും പറഞ്ഞു. പരീക്ഷ ഫലം മാർച്ച് 15ന് http://www.wefionline.in സൈറ്റിൽ ലഭ്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.