ജില്ല ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ്

മഞ്ചേരി: ജില്ല യൂത്ത് ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ മഞ്ചേരി എസ്.പി.എയെ പരാജയപ്പെടുത്തി മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് കോട്ടപ്പുറത്തെ തോൽപ്പിച്ച്​ മഞ്ചേരിയിലെ ജില്ല സ്പോർട്സ് അക്കാദമി വിജയികളായി. കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്‍റ്​ കെ. മനോഹരകുമാർ സമ്മാനദാനം നിർവഹിച്ചു. എം. ബൽറാം, എം. വിജയൻ, ഷൗക്കത്ത് അലി, രമേശ് കുമാർ, അനിൽ ഹേമന്ത് തുടങ്ങിയവർ സംബന്ധിച്ചു. അനുശോചിച്ചു മഞ്ചേരി: പാണക്കാട് ഹൈദരലി തങ്ങളുടെ നിര്യാണത്തിൽ പി.ഡി.പി മഞ്ചേരി മണ്ഡലം കമ്മിറ്റി അനുശോചിച്ചു. നാസർ വള്ളുവങ്ങാട്, അബ്ദുപ്പ ആമയൂർ, സലിം മേച്ചേരി, സൽമാൻ കുമ്മാളി, ഉമ്മർ പാതിരിക്കോട്, നൗഫൽ ഏപ്പിക്കാട്, യൂസഫ് വളരാട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.