കൊണ്ടോട്ടി: നിരവധി കുടുംബങ്ങളുടെ യാത്ര പ്രതിസന്ധിക്ക് പരിഹാരമായി ചിറയില്‍-ആലക്കാപറമ്പ്-മുക്കൂട് റോഡിന്റെ പുനരുദ്ധാരണം ആരംഭിച്ചു. മുഖ്യമന്ത്രി തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി. വര്‍ഷങ്ങളായി തകർന്നുകിടക്കുന്ന പാതയില്‍ ചീക്കോട് കുടിവെള്ള പദ്ധതി പൈപ്പ്‌ലൈനിന് ചാല് കീറിയതോടെ യാത്ര കൂടുതൽ ദുഷ്‌കരമായി. നഗരസഭ അധീനതയിലുള്ള പാതയുടെ പുനരുദ്ധാരണത്തിനായി നിരന്തരം ഇടപെട്ടാണ് ഫണ്ട് ലഭിച്ചത്. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കുമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ അറിയിച്ചു. പ്രവൃത്തി ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ കെ.പി. സല്‍മാന്‍ നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.