കെ.എൻ.എം കുടുംബസംഗമം കീഴുപറമ്പ്: 'കരുത്താണ് ആദർശം, കരുതലാണ് കുടുംബം' സന്ദേശ പ്രചാരണത്തിന്‍റെ ഭാഗമായി കെ.എൻ.എം ന്യൂ ബസാർ വാദിനൂർ യൂനിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.സി. സഫിയ ഉദ്ഘാടനം നിർവഹിച്ചു. കെ.ടി. മഹ്മൂദ് അൻവാരി അധ്യക്ഷത വഹിച്ചു. കെ.എൻ.എം മർകസുദ്ദഅ്വ സംസ്ഥാന സെക്രട്ടറി ഫൈസൽ നന്മണ്ട മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ, കെ.എൻ.എം മണ്ഡലം പ്രസിഡന്‍റ് എ. വീരാൻകുട്ടി, എം.ജി.എം മണ്ഡലം സെക്രട്ടറി ടി. ജസീല ടീച്ചർ, കെ.പി. നിസാർ, ഇശ അസ്ലഹ്, വി.പി. അബ്ബാസ്, വി.പി. ഷൗക്കത്തലി മാസ്റ്റർ, കെ.പി. അബ്ദുൽ റഹീം തങ്ങൾ എന്നിവർ സംസാരിച്ചു. ഫോട്ടോ: PHOTO NAME : ME ARKD KNM SANGAMAM കെ.എൻ.എം ന്യൂ ബസാർ വാദിനൂർ യൂനിറ്റ് കുടുംബസംഗമം കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.സി. സഫിയ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.