പക്ഷികൾക്ക്​ ദാഹജലമൊരുക്കി മാതൃകയായി

പക്ഷികൾക്ക്​ ദാഹജലമൊരുക്കി മാതൃകയായി കൊണ്ടോട്ടി: വേനല്‍ചൂടിൽ പക്ഷികൾക്ക്​ ദാഹജലം നൽകാൻ കിളിക്കുടമൊരുക്കി വിദ്യാർഥികൾ മാതൃകയായി. പോത്തുവെട്ടിപ്പാറ അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാർഥികളാണ്​ സ്കൂളിനകത്തും പുറത്തുമായി കിളിക്കുടങ്ങൾ സ്ഥാപിച്ചത്​. പ്രഥമാധ്യാപകന്‍ സല്‍മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജസീല, മുബശ്ശിറ, ജിഷി, റസിയ, പ്രമീള, ഹിസാന ജുബിന്‍, ഷാന, ശോഭിത തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.