'പൊരുത്തം' സ്വാഗതസംഘം രൂപീകരിച്ചു

'പൊരുത്തം' സ്വാഗതസംഘം രൂപവത്​കരിച്ചു പുളിക്കൽ: ഭിന്നശേഷിക്കാർക്ക് ഇണകളെ കണ്ടെത്താൻ​ പുളിക്കൽ എബിലിറ്റി കാമ്പസിൽ മാർച്ച് 27ന് നടത്തുന്ന 'പൊരുത്തം' സംഗമത്തിന്‍റെ വിപുലമായ സ്വാഗതസംഘം രൂപവത്​കരിച്ചു. ആയിരത്തോളം ഭിന്നശേഷിക്കാർ ഒത്തുകൂടുന്ന ഒരു സംഗമമാണിത്. എബിലിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സ്വാഗതസംഘം ചെയർമാനായി കെ. അഹമ്മദ് കുട്ടിയെയും ജനറൽ കൺവീനറായി അഡ്വ. യൂനുസ് സലീമിനെയും തെരഞ്ഞെടുത്തു. വിവിധ വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.