ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം കരിപ്പൂരില്‍ പുനസ്ഥാപിക്കണം

ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം കരിപ്പൂരില്‍ പുനഃസ്ഥാപിക്കണം കൊണ്ടോട്ടി: ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള പ്രവാസി സംഘം. വലിയ വിമാനങ്ങള്‍ക്കുള്ള സർവിസ്​ വിലക്ക് നീക്കണമെന്നും നെടിയിരുപ്പ് മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി. അബ്ദുറഹിമാന്‍ (ഇണ്ണി) സമ്മേളനം ഉദ്ഘാടനം ചെയ്തു. ശിഹാബ് കോട്ട, കെ. സൊഹ്റാബ്, പി. അറമുഖന്‍, റഫീഖ് മുക്കൂട്, ഹസ്സന്‍ഷാ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി കോണിയകത്ത്​ ഹസ്സന്‍ഷാ (പ്രസി.), കെ.ടി. അബ്ദുറഹിമാന്‍ കൊട്ടുക്കര (സെക്ര.) എന്നിവരുള്‍പ്പെട്ട സമിതിയെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.