ഭവന പദ്ധതി വിവരങ്ങൾ യു.ഡി.എഫ് അംഗങ്ങൾ ശേഖരിച്ചുതുടങ്ങി പെരിന്തൽമണ്ണ: ലൈഫ് രണ്ടാംഘട്ട ഗുണഭോക്‌തൃ പട്ടികയിൽ ഉൾപ്പെട്ടവരുടെ രേഖകൾ യു.ഡി.എഫ് അംഗങ്ങൾ ശേഖരിച്ചുതുടങ്ങി. 637 അപേക്ഷകളിൽ 178 കുടുംബങ്ങൾക്കാണ് വീട് നൽകുക. ഇത് കരട് പട്ടികയാണെന്നാണ് നഗരസഭ കൗൺസിൽ യോഗത്തിൽ ബന്ധപ്പെട്ടവർ തിങ്കളാഴ്ച വിശദീകരിച്ചത്. ഇവരുടെ ഭൂരേഖ, കുടുംബ വിവരങ്ങൾ എന്നിവ കുടുംബശ്രീ എ.ഡി.എസുമാർ വഴി സ്വരൂപിക്കാൻ നിർദേശിച്ചെങ്കിലും യു.ഡി.എഫ് വാർഡ് അംഗങ്ങൾ സ്വന്തം നിലക്ക് വീടുകളിൽനിന്ന് ശേഖരിച്ചുതുടങ്ങുകയായിരുന്നു. 34 വാർഡുള്ള നഗരസഭയിൽ സ്വതന്ത്ര അംഗം പച്ചീരി ഫാറൂഖ് പ്രതിനിധീകരിക്കുന്ന വാർഡിൽ ഒഴികെ സി.പി.എം അംഗങ്ങളാണ് എ.ഡി.എസുകൾ. ഭവന പദ്ധതി വാർഡ് അംഗങ്ങൾ മുഖേനയല്ലാതെ നടപ്പാവുന്നു എന്ന ധാരണ വരാതിരിക്കാനാണ് യു.ഡി.എഫ് കൗൺസിലർമാർ നേരിട്ട് ഗുണഭോക്താക്കളുടെ രേഖകൾ ശേഖരിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന, ലൈഫ് പദ്ധതികളിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ കുടുംബശ്രീ സംസ്ഥാന മിഷനാണ് അപേക്ഷകരുടെ പട്ടിക നഗരസഭക്ക് നൽകിയത്. അപേക്ഷകർ നൽകിയ അർഹത മാനദണ്ഡങ്ങളും ഭൂമിയുടെയും കുടുംബത്തിന്‍റെയും രേഖകളും വെച്ചാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.