ഏകാദശി മഹോത്സവം ഇന്ന്​

തിരുവില്വാമല: ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഞായറാഴ്ച ആഘോഷിക്കും. ഏകാദശിയുടെ പുണ്യംതേടി വ്രതമെടുത്ത് ആയിരങ്ങൾ വില്വാദ്രിനാഥനെ വണങ്ങാൻ എത്തും. താമരമാലകളാൽ ക്ഷേത്ര കവാടം അലങ്കരിക്കുന്നത് ഏകാദശിയുടെ പ്രത്യേകതയാണ്. പുലർച്ച ക്ഷേത്രത്തിൽ നങ്ങ്യാർക്കൂ​​ത്തോടെയാണ് ഏകാദശി മഹോത്സവം തുടങ്ങുന്നത്. ഏകാദശി ദിനത്തിൽ കുംബാര സേവകർ ആചാര ചടങ്ങിനെത്തും. രാവിലെ ആറിന് ശ്രീവില്വാദ്രിനാഥ സംഗീതോത്സവവും 10ന് മണ്ണൂർ രാജകുമാരനുണ്ണിയുടെ നേതൃത്വത്തിൽ ശ്രീത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനവുമാണ്​. വൈകീട്ട് ഏഴിന് നൃത്തനൃത്യങ്ങൾ അരങ്ങേറും. ശനിയാഴ്ച ദശമി വിളക്ക് ഭക്തിനിർഭരമായി. നിർമാല്യ ദർശനം, ക്ഷേത്രത്തിൽ നങ്ങ്യാർകൂത്ത്​, ശീവേലി എഴുന്നള്ളിപ്പ്, ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ മേളവലം, മയന്നൂർ രാജുവിന്‍റെ നേതൃത്വത്തിൽ പഞ്ചവാദ്യം എന്നിവയുണ്ടായി. Photo: TMala ulsavam തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ ദശമി വിളക്കിനോടനുബന്ധിച്ച് നടന്ന പഞ്ചവാദ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.