ബി കാറ്റഗറി നിയന്ത്രണം നീങ്ങിയില്ല; ഗുരുവായൂരില്‍ ഭക്തര്‍ വലയുന്നു പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ദേവസ്വത്തിന് ഭരണസമിതിയുമില്ല ഗുരുവായൂര്‍: മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞിട്ടും ജില്ലയില്‍ ബി കാറ്റഗറി വിഭാഗത്തിലെ നിയന്ത്രണങ്ങള്‍ നീക്കാത്തത് ഗുരുവായൂരില്‍ ഭക്തരെ വലക്കുന്നു. ഇപ്പോഴും പ്രതിദിനം 3000 ഭക്തര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. ബി കാറ്റഗറി നിയന്ത്രണങ്ങള്‍ ആരംഭിക്കുന്നതു വരെ ദിവസേന 10,000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതിയുണ്ടായിരുന്നു. ജനുവരി 19 മുതലാണ് ജില്ല ഭരണകൂടത്തിന്‍റെ നിര്‍ദേശമനുസരിച്ച് ദര്‍ശന അനുമതി 3000 ആയി കുറച്ചത്. മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞതിനാല്‍ സ്കൂളുകളടക്കം പഴയ നിലയിലേക്ക് തിരിച്ചുവന്നിട്ടും ജില്ലയിലെ ബി കാറ്റഗറി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയാണ്. അതിനാല്‍തന്നെ, ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം 3000 മാത്രമായി തുടരുന്നു. നേരത്തേ 10,000 ആയിരുന്ന സമയത്തെ ബുക്കിങ്ങുകള്‍ ഉള്ളതിനാല്‍ പുതിയ ആര്‍ക്കും ഓണ്‍ലൈന്‍ ബുക്കിങ്ങിന് കഴിയുന്നില്ല. 1000 രൂപയുടെ നെയ്വിളക്ക് ശീട്ടാക്കിയാണ് പലരും ദര്‍ശനം നടത്തുന്നത്. മേല്‍പത്തൂര്‍ ഓഡിറ്റോറിയവും അടഞ്ഞുകിടക്കുകയാണ്. ബി കാറ്റഗറിയില്‍ വന്നതോടെ അടച്ചിട്ട മേല്‍പത്തൂര്‍ ഓഡിറ്റോറിയം ഇനിയും തുറന്നിട്ടില്ല. നിര്‍ത്തിവെച്ച കൃഷ്ണനാട്ടം വഴിപാട്, കുട്ടികളുടെ ചോറൂണ്, പ്രസാദ ഊട്ട് എന്നിവയും പുനരാരംഭിച്ചിട്ടില്ല. ഇത്തരം ഘട്ടത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലിന് ദേവസ്വത്തില്‍ ഭരണസമിതി ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ഭരണസമിതിയുടെ കാലാവധി കഴിഞ്ഞിട്ട് ഒരു മാസമായി. ഉത്സവത്തിന് മുമ്പ് ഭരണസമിതി വരുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞെങ്കിലും അതുണ്ടായില്ല. പാരമ്പര്യ അംഗങ്ങളും പാര്‍ട്ടിയിലെ തമ്മിലടി മൂലം വൈകി നാമനിര്‍ദേശം ചെയ്ത എന്‍.സി.പി പ്രതിനിധിയും മാത്രമുള്ള ഭരണ സമിതിയാണ് ഇപ്പോഴുള്ളത്. മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ ചേര്‍ന്നാണ് ഭരണ സമിതി അംഗങ്ങളെ നിശ്ചയിക്കേണ്ടത്. ചെയര്‍മാന്‍ സ്ഥാനം സി.പി.എമ്മിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.