തദ്ദേശ സ്വയംഭരണ ദിനാഘോഷം

തദ്ദേശ സ്വയംഭരണ ദിനാഘോഷം പെരിന്തൽമണ്ണ: ബ്ലോക്ക് തലത്തിൽ നടത്തി. ബ്ലോക്ക് പ്രസിഡൻറ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ മുഹമ്മദ് മുസ്തഫ (വെട്ടത്തൂർ), സൗമ്യ (പുലാമന്തോൾ), കെ. സഈദ (അങ്ങാടിപ്പുറം), സി.ടി. നൗഷാദ് (ആലിപ്പറമ്പ്), സി. സുകുമാരൻ (ഏലംകുളം), ജമീല ചാലിയത്തൊടി (കീഴാറ്റൂർ) എന്നിവർ പങ്കെടുത്തു. ബ്ലോക്ക് വൈസ് പ്രസിഡൻറ് വനജ കുന്നംകുലത്ത് അധ്യക്ഷത വഹിച്ചു. ഉമ്മർ അറക്കൽ, കെ. ശ്രീധരൻ തുടങ്ങിയവർ യഥാക്രമം നവകേരള മിഷൻ, തദ്ദേശ സ്ഥാപനങ്ങളുടെ ഏകീകരണവും പ്രാദേശിക സർക്കാറും വിഷയങ്ങളിൽ ക്ലാസെത്തു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ......................... പുഴക്കാട്ടിരിയിലെ കോൺഗ്രസുമായി സഹകരിക്കില്ലെന്ന്​ പഞ്ചായത്ത് അംഗം പെരിന്തൽമണ്ണ: പുഴക്കാട്ടിരിയിൽ കോൺഗ്രസിന് പുതിയ നേതൃത്വം വരും വരെ പാർട്ടിയുമായോ മുന്നണിയുമായോ സഹകരിക്കില്ലെന്നും വാർഡ് അംഗം പി.കെ. ശശിമേനോന്‍റെ നേതൃത്വത്തിൽ മുൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മണ്ഡലം കമ്മിറ്റി നിഷ്​ക്രിയമാണ്​. 17ൽ മൂന്ന് അംഗങ്ങളുള്ള പാർട്ടിക്ക് ഏതാനും ദിവസങ്ങൾ മുമ്പ് വൈസ് പ്രസിഡൻറ് പദം നൽകിയപ്പോൾ ആലോചനകൾ കൂടാതെ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചയാളെയാണ് പരിഗണിച്ചത്. ഇതാവട്ടെ ഏതാനും പേർ ചേർന്നെടുത്ത തീരുമാനമാണ്. മണ്ഡലം, ബ്ലോക്ക് നേതൃത്വത്തിലിരിക്കുന്നവരെക്കുറിച്ച് പാർട്ടി മേൽഘടകത്തിൽ പരാതിപ്പെട്ടിട്ടും പരിഹാരമില്ല. കോൺഗ്രസുമായി അടുത്ത് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എഴുപതോളം പേർ പാർട്ടിയുമായി അകന്നു നിൽക്കുകയാണ്. പാർട്ടിയിൽനിന്ന് രാജിവെക്കാതെ സന്നദ്ധസംഘടനയായി പൊതുസേവനം തുടരുമെന്നും അംഗങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് സി.പി. സാഗർ, മുൻ ഭാരവാഹി ടി. ഉണ്ണീൻകുട്ടി, മുകേഷ്​ പരവക്കൽ എന്നിവരും പങ്കെടുത്തു. ...................... ആലിപ്പറമ്പ് ആരോഗ്യ കേന്ദ്രത്തിൽ സൗകര്യം കൂട്ടാൻ നിവേദനം ആലിപ്പറമ്പ്: പഞ്ചായത്ത്‌ പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കിയെങ്കിലും വേണ്ട ജീവനക്കാരില്ലെന്ന്​ കാട്ടി ആരോഗ്യ മന്ത്രിക്ക് പരാതി. ഒരു വർഷം മുമ്പാണ് കേന്ദ്രം ഉയർത്തിയത്. അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ട തസ്തിക സൃഷ്ടിക്കുന്നതിനും നടപടിയുണ്ടായിട്ടില്ല. ഗ്രാമീണ മേഖലയിലെ ആരോഗ്യ കേന്ദ്രം എന്ന നിലക്ക് നൂറുകണക്കിന് രോഗികൾ ദിനേന ആശ്രയിക്കുന്നുണ്ട്. ഭൗതിക സൗകര്യം വർധിപ്പിക്കണമെന്നും പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത്‌ പ്രസിഡൻറ് സി.ടി. നൗഷാദലി, സ്ഥിരംസമിതി അധ്യക്ഷരായ അബ്ദുൽ മജീദ്, വാഹിദ, പഞ്ചായത്ത്‌ അംഗം പി.ടി. മുബാറക്ക് അലി എന്നിവരാണ് നിവേദനം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.