പോസ്റ്റോഫിസ് നിലനിർത്താൻ സ്വന്തം ശമ്പളം വാഗ്ദാനം ചെയ്ത്​ വാർഡ് അംഗം

വേങ്ങര: കണ്ണമംഗലം പോസ്റ്റോഫിസ്‌ പടപ്പറമ്പിൽ നിലനിർത്താൻ വരുന്ന അധികതുക തന്റെ ശമ്പളത്തിൽനിന്ന് നൽകാമെന്ന് കണ്ണമംഗലം പതിനഞ്ചാം വാർഡ് അംഗം നെടുമ്പള്ളി നുസൈബ പോസ്റ്റ്‌ മാസ്റ്ററെ രേഖാമൂലം അറിയിച്ചു. പ്രദേശവാസികളുടെ യോഗത്തിലാണ് മെംബർ ഇക്കാര്യം അറിയിച്ചത്. യോഗത്തിൽ വാർഡ് അംഗം ചെയർപേഴ്​സനും കാപ്പൻ മുസ്തഫ കൺവീനറുമായി പോസ്റ്റ്‌ ഓഫിസ് സംരക്ഷണ സമിതിയും രൂപവത്​കരിച്ചു. മുജീബ് പുള്ളാട്ട്‌, വിജയകുമാർ, മോഹൻദാസ്, കാപ്പൻ സിദ്ദീഖ്, കാപ്പൻ സിറാജ്, ഇ.കെ ഇർഷാദ്, സജീവ്, സി.കെ. രാജേഷ്, പുള്ളാട്ട് ശരീഫ്, സുഫിയാൻ നെടുമ്പള്ളി, ടി.ടി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. പടം : mt vngr post office കണ്ണമംഗലം പോസ്റ്റോഫിസ്​ നിലനിർത്താൻ​ വരുന്ന അധികതുക തന്റെ ശമ്പളത്തിൽനിന്ന് നൽകാമെന്ന കണ്ണമംഗലം പഞ്ചായത്ത്​ അംഗം നെടുമ്പള്ളി നുസൈബയുടെ സമ്മതപത്രം പോസ്റ്റ്‌ മാസ്റ്റർക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.