വള്ളിക്കുന്ന്: അത്താണിക്കൽ-കോട്ടക്കടവ് റോഡിൽ രൂപപ്പെട്ട കുഴികളും വിള്ളലും അപകട ഭീഷണിയാകുന്നു. അത്താണിക്കൽ ജങ്ഷൻ കഴിഞ്ഞയുടനുള്ള വളവിലാണ് നിരവധി കുഴികൾ രൂപപ്പെട്ടത്. കുഴി അടച്ചിരുന്നെങ്കിലും അടുത്തദിവസംതന്നെ തകരുകയായിരുന്നു. സി.ബി ഹയർ സെക്കൻഡറി സ്‌കൂൾ ബസ്സ്റ്റോപ്പുവരെ കുഴി നിറഞ്ഞിട്ടുണ്ട്. ഇതിന് പുറമെ കിലോമീറ്ററുകളോളം ദൂരത്തിലുള്ള വിള്ളൽ വാഹനങ്ങൾക്ക് ഭീഷണിയാണ്. ഇരുചക്ര വാഹനങ്ങളുടെ ടയറുകൾ ഇതിൽ കുടുങ്ങി അപകടത്തിൽപെടുന്നതും പതിവാണ്. ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. പടം.MT VLKN 5 ഫോട്ടോ. തകർന്ന അത്താണിക്കൽ-കോട്ടക്കടവ് റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.