വേങ്ങ​ര ഗേൾസ് സ്‌കൂളിന്‍റെ പുതിയ കെട്ടിടം സമർപ്പിച്ചു

ALERT വേങ്ങര: കിഫ്​ബി ഫണ്ടിൽനിന്ന്​ മൂന്നുകോടി രൂപ ചെലവിട്ട്​ വേങ്ങര ടൗൺ ഗവ. മോഡൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് പുതുതായി നിർമിച്ച മൂന്നുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ശുചിമുറിയും 18 ക്ലാസ് മുറികളുമാണ് കെട്ടിടത്തിലുള്ളത്. പൊതുവിദ്യാലയങ്ങളോടുള്ള ജനങ്ങളുടെ സമീപനം മാറുകയാണെന്നും ഈ അധ്യയന വർഷം 10 ലക്ഷത്തോളം വിദ്യാർഥികൾ പുതുതായി അഡ്മിഷൻ നേടിയത് പൊതുവിദ്യാലയങ്ങൾക്കുള്ള സ്വീകാര്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച്​ സ്കൂളിൽ നടന്ന ശിലാഫലക അനാച്ഛാദനവും പൊതുസമ്മേളനവും പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ മണ്ണിൽ ബെൻസീറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.പി. ഹസീന ഫസൽ, ജില്ല പഞ്ചായത്ത് അംഗം സമീറ പുളിക്കൽ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം പറങ്ങോടത്ത് അസീസ്, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എ.കെ. സലീം, തിരൂരങ്ങാടി ഡി.ഇ.ഒ വൃന്ദകുമാരി, വേങ്ങര എ.ഇ.ഒ ബാലഗംഗാധരൻ, നിഷ പന്താവൂർ, കെ.എം. നൗഷാദ്, എൻ.ടി. ഷരീഫ്, കെ.കെ. രാധാകൃഷ്ണൻ, കെ. നഹീം, കെ.കെ.എം. കുറ്റൂർ, പി. അസീസ് ഹാജി, ഇ.കെ. മുഹമ്മദ്കുട്ടി, ഇ.ടി. ദിനേശൻ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്‍റ്​ ടി.വി. റഷീദ് സ്വാഗതവും പ്രിൻസിപ്പൽ ടി.എസ്. സ്മിത നന്ദിയും പറഞ്ഞു. പടം 1 Mt vngr vhss വേങ്ങര ടൗൺ ഗവ. മോഡൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ശിലാഫലകം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ അനാച്ഛാദനം ചെയ്യുന്നു 2. Mt vngr vhssc മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്ത വേങ്ങര ടൗൺ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.