ഓഫിസ്​ കം സ്റ്റാഫ്റൂം ഉദ്​ഘാടനം

ഓഫിസ്​ കം സ്റ്റാഫ് റൂം ഉദ്​ഘാടനം പെരുവള്ളൂർ: ജില്ല പഞ്ചായത്ത് വാർഷികാഘോഷത്തിന്റെ ഭാഗമായി 100 കോടി 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി പെരുവള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 23 ലക്ഷം രൂപ ചെലവിട്ട്​ നിർമിച്ച ഓഫിസ് കം സ്റ്റാഫ് റൂം ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ സറീന ഹസീബ് ഉദ്‌ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സാജിദ, പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കലാം, വൈസ് പ്രസിഡന്റ് തങ്ക വേണുഗോപാൽ, ബ്ലോക്ക് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്​സൻ സി.സി. ഫൗസിയ, പി.ടി.എ പ്രസിഡന്റ് എ.പി. അഷ്റഫ്, സി. സലാം, പി.സി. ബീരാൻകുട്ടി, പ്രിൻസിപ്പൽ എം.പി. ലൈല, ഹെഡ്മാസ്റ്റർ സി. മുഹമ്മദ് കോയ, മൂസ, കെ. ജിനചന്ദ്രൻ എന്നിവർ സംസാരിച്ചു. പടം.MT VLKN 2,2A ഫോട്ടോ. പെരുവള്ളൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ഓഫിസ് കം സ്റ്റാഫ് റൂമിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ സറീന ഹസീബ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.