ട്രാൻസ്‌ഫോർമർ ഉദ്‌ഘാടനം

ട്രാൻസ്‌ഫോർമർ ഉദ്‌ഘാടനം പെരുവള്ളൂർ: പഞ്ചായത്ത്​ പതിനേഴാം വാർഡിലെ വരപ്പാറ-പുതിയപറമ്പ് പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി ട്രാൻസ്​ഫോർമർ സ്ഥാപിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് 6,83,000 രൂപ ചെലവിട്ടാണ്​ ഇതൊരുക്കിയത്​. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സാജിദ ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി.സി. ഫൗസിയ അധ്യക്ഷത വഹിച്ചു. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കലാം, പി.കെ. റംല, പീച്ചു, മുഹമ്മദ്, ജാഫർ, സുഹറ, പ്രതീക്ഷ, ഇസ്മായിൽ കാവുങ്ങൽ, യു.പി. മുഹമ്മദ്, ഹംസ ഹാജി, തസ്‌ലീന, താഹിറ, ഇരുമ്പൻ സെയ്​തലവി, സി.സി. അമീറലി, ഇ. ആലംഗീർ, ഇ. അബ്ദുറഹ്​മാൻ, ഫാത്തിമ ബിൻത്ത്, ഇ. മുഹമ്മദ്‌ ഹസ്സൻ, യു.പി. അലി എന്നിവർ സംസാരിച്ചു. പടം.MT VLKN 1 തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വരപ്പാറയിൽ സ്ഥാപിച്ച ട്രാൻസ്​ഫോമർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സാജിദ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.