പാണ്ടിക്കാട്: യൂത്ത് കോൺഗ്രസ് ചെമ്പ്രശേരി ഈസ്റ്റ് യൂനിറ്റ് കമ്മിറ്റി ആഭിമുഖ്യത്തിൽ കൊടിമരം സ്ഥാപിച്ച് പതാക ഉയർത്തലും കായിക പ്രതിഭകൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ചെമ്പ്രശേരി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സഫീർജാൻ മുഖ്യാതിഥിയായി. മുഹമ്മദ് കുരിക്കൾ, എൻ.ടി. കാദർ, കെ.കെ. സുൽഫീക്കർ, എ.പി. മുനീർ, നൗഷാദ് നാട്ടുകല്ല്, ഫായിസ്, മുജീബ്, റസാഖ്, വി. ആഷിഫ്, നൗഫൽ, ജിതേഷ്, എ.പി. മിക്ദാദ് തുടങ്ങിയവർ നേതൃത്വം നൽകി. പടം me pnkd 1 yuth con യൂത്ത് കോൺഗ്രസ് യൂത്ത് കോൺഗ്രസ് ചെമ്പ്രശേരി ഈസ്റ്റ് യൂനിറ്റ് കമ്മിറ്റി സ്ഥാപിച്ച കൊടിമരത്തിൽ റിയാസ് മുക്കോളി പതാക ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.