ധര്‍ണ നടത്തി അരീക്കോട്: എസ്.എസ്എൽ.സി, പ്ലസ്.ടു ഫോക്കസ് ഏരിയ നിർണയത്തിലെ അശാസ്ത്രീയത പരിഹരിക്കുക, പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ അരീക്കോട് ഉപജില്ല കമ്മിറ്റി അരീക്കോട് എ.ഇ.ഒ ഓഫിസിന് മുമ്പിൽ ധർണ നടത്തി. സംസ്ഥാന കൗണ്‍സിലര്‍ ഷൈന്‍ പി. ജോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി. ജാഫര്‍ അധ്യക്ഷത വഹിച്ചു. ഉപജില്ല സെക്രട്ടറി പി. രാജീവ്, ജില്ല വൈസ് പ്രസിഡന്‍റ് വി.പി. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല എക്സിക്യുട്ടീവ് അംഗം കെ. ശശികുമാര്‍, ജില്ല കള്‍ച്ചറല്‍ ഫോറം കണ്‍വീനര്‍ സേതു വാഴമ്പറ്റ, ഉപജില്ല ജോ. സെക്രട്ടറി കെ. റഫീഖ് എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.