പെരിന്തൽമണ്ണ: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനും ഗ്രന്ഥാലോകം മുൻ പത്രാധിപരുമായിരുന്ന പാലക്കീഴ് നാരായണന്‍റെ സ്മരണക്കായി ചെറുകാട് ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. പാലക്കീഴിന്‍റെ ജന്മദിനമായ മാർച്ച് 15ന് അനുസ്മരണവും പുരസ്കാര സമർപ്പണവും സംഘടിപ്പിക്കും. ഓരോ വർഷവും കോളജ് വിദ്യാർഥികൾക്കായി മലയാള കവിത, കഥാരചന മത്സരം നടത്തും. 10,000 രൂപയുടെ കാഷ് അവാർഡും പ്രശസ്തിപത്രവുമാണ് സമ്മാനം. പ്രഥമ പുരസ്കാരം കോളജ് വിദ്യാർഥികളുടെ കവിതക്കാണ്. കോളജ് വിദ്യാർഥിയാണെന്ന് തെളിയിക്കുന്ന അധികൃതരുടെ സാക്ഷ്യപത്രം സഹിതം സെക്രട്ടറി, ചെറുകാട് ട്രസ്റ്റ്, ചെറുകാട് സ്മാരക മന്ദിരം, പെരിന്തൽമണ്ണ -679322 വിലാസത്തിൽ ഫെബ്രുവരി 25ന് മുമ്പ് ലഭിക്കണം. ഫോൺ: 9447108099. വാർത്തസമ്മേളനത്തിൽ വി. ശശികുമാർ, കെ. മൊയ്തുട്ടി, വേണു പാലൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.