പരപ്പനങ്ങാടി: ചെട്ടിപ്പടി ഗവ. ഫിഷറീസ് എൽ.പി സ്കൂളിൽ 'എന്‍റെ സ്ലേറ്റും പെൻസിലും' പദ്ധതിക്ക് തുടക്കമായി. സ്കൂളിലെ വിദ്യാർഥികളെല്ലാം ഇനിമുതൽ നോട്ട്ബുക്കിനൊപ്പം സ്ലേറ്റിലും എഴുതും. ചെറിയ ക്ലാസുകളിൽ സ്ലേറ്റിൽ എഴുതിപ്പഠിക്കുന്ന ശീലം കുറഞ്ഞതോടെ ഭാഷ പഠനത്തിലടക്കം കുട്ടികളുടെ മികവ് കുറഞ്ഞതോടെയാണ് അധ്യാപകർ മുൻകൈയെടുത്ത് പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതി നഗരസഭ ഉപാധ്യക്ഷ കെ. ഷഹർബാനു ഉദ്ഘാടനം ചെയ്തു. എം.പി. കുഞ്ഞിമരക്കാർ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ പി.പി. മുഹമ്മദ് മുഖ്യാതിഥിയായി. സ്കൂളിൽനിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും ചടങ്ങിൽ നടന്നു. ബി.പി. ഷാഹിദ, പി.ഒ. നസീമ, വി.എം. സുരേന്ദ്രൻ, പി. ജോയ്, പ്രഥമാധ്യാപിക സുഷമ കണിയാട്ടിൽ, എച്ച്. ഹനീഫ, അബ്ദു ആലുങ്ങൽ, കെ.വി. പ്രജില എന്നിവർ സംസാരിച്ചു. ഫോട്ടോ: ചെട്ടിപ്പടി ഗവ. ഫിഷറീസ് എൽ.പി സ്കൂളിൽ 'എന്‍റെ സ്ലേറ്റും പെൻസിലും' പദ്ധതി നഗരസഭ ഉപാധ്യക്ഷ കെ. ഷഹർബാനു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.