കീഴാറ്റൂർ: ഗ്രാമപഞ്ചായത്തിലെ . തൊഴിലുറപ്പ് തൊഴിലാളികളുടെയും ഇതര സംസ്ഥാന തൊഴിലാളികളുടെയും പങ്കാളിത്തത്തോടെയാണ് ഇതൊരുക്കിയത്. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 11 വർഷമായി ഇത് തുടരുകയാണ്. സമഗ്ര കുടിവെള്ള പദ്ധതിക്ക് കീഴിൽ കീഴാറ്റൂർ ഗ്രാമപഞ്ചായത്തിലെ കീഴാറ്റൂർ, ആലിക്കാപ്പറമ്പ്, ആനപ്പാംകുഴി വാർഡുകളിൽ നിന്നുള്ള 500ൽ പരം ഗുണഭോക്താക്കളാണുള്ളത്. വേനൽ രൂക്ഷമായാൽ ഇവരുടെ ഏക ആശ്രയം ഈ പദ്ധതിയാണ്. മണിയാണീരിക്കടവിലെ കല്ലടക്കടവിൽ എല്ലാ വർഷവും താൽക്കാലിക തടയണയൊരുക്കിയാണ് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നത്. ഓരോ വർഷവും ഭാരിച്ച ചെലവ് വരുന്നുണ്ട്. നിരവധി തവണ നിവേദനവും മറ്റും നൽകിയെങ്കിലും സ്ഥിരം തടയണ പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. സ്ഥിരം തടയണ യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. പടം mc mltr 2 thadayana കീഴാറ്റൂർ കല്ലടക്കടവിൽ തടയണ നിർമിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.