അപ്പന്‍കാപ്പ്-ഗ്ലെൻ റോക്ക്-പന്തല്ലൂര്‍ ബദല്‍ പാത: ചീഫ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

എടക്കര: കോഴിക്കോട്​-നിലമ്പൂർ-ഗൂഡല്ലൂർ പാതക്ക് ബദൽ റോഡി​ൻെറ സാധ്യത പഠനവും സർവേയും നടത്തുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയർ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പാതയുടെ സര്‍വേക്ക് അനുമതി തേടിയാണ് പൊതുമരാമത്ത് മന്ത്രിയുടെ കാര്യാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പോത്തുകൽ പഞ്ചായത്തിലെ മുണ്ടേരി അപ്പന്‍കാപ്പ്-ഗ്ലെൻ റോക്ക്-പന്തല്ലൂർ വഴിയാണ് ബദല്‍ പാതക്ക്​ സാധ്യത പഠനവും സർവേയും നടത്തുന്നത്. കേരള-തമിഴ്നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കെ.എന്‍.ജി റോഡിലെ (എസ്.എച്ച്-28) നാടുകാണി ചുരത്തില്‍ കാലവര്‍ഷങ്ങളില്‍ ഉണ്ടാവുന്ന മലയിടിച്ചില്‍ താഗത തടസ്സം സൃഷ്​ടിക്കുകയാണ്. ഇത് ചരക്ക് നീക്കത്തെയും പൊതുജന സഞ്ചാരത്തെയും സാരമായി ബാധിക്കുന്നുണ്ട്. ഇതിന് പരിഹാരമായാണ് മുണ്ടേരി-അപ്പന്‍കാപ്പ്-​െഗ്ലന്‍ റോക്ക്-പന്തല്ലൂര്‍ ബദല്‍ പാതയുടെ ആവശ്യകത ഉയരുന്നത്. ദൂരക്കുറവും കയറ്റിറക്കങ്ങള്‍ കുറവായതും തമിഴ്നാടുമായി വളരെ എളുപ്പത്തില്‍ ബന്ധപ്പെടാവുന്നതുമായ പാതയാണിത്. നിലവില്‍ അപ്പന്‍കാപ്പില്‍നിന്ന്​ ഒന്നേകാല്‍ കിലോമീറ്റര്‍ വനം വകുപ്പി​ൻെറ അധീതനയിലുള്ള കൂപ്പ് റോഡും തുടര്‍ന്ന് ഒന്നര കിലോമീറ്റര്‍ സ്വകാര്യ റബര്‍ തോട്ടങ്ങളിലൂടെയുള്ള റോഡും സഞ്ചരിച്ചാല്‍ കേരള-തമിഴ്നാട് അതിര്‍ത്തിയായ വെള്ളാരംപുഴയി​െലത്താം. ഇവിടെനിന്ന്​ മാംഗോ റേഞ്ച് വരെ ഏഴര കിലോമീറ്റര്‍ സ്വകാര്യ തോട്ടങ്ങളില്‍ക്കൂടിയുള്ള മണ്‍പാതയാണ്. തുടര്‍ന്നുള്ള നാലര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നീലഗിരി ജില്ലയിലെ പന്തല്ലൂരി​െലത്താന്‍ സാധിക്കും. മുണ്ടേരി തമ്പുരാട്ടിക്കല്ലില്‍നിന്ന്​ സംസ്ഥാന അതിര്‍ത്തിയായ വെള്ളാരംപുഴവരെ നാലര കിലോമീറ്റര്‍ പുനരുദ്ധരിക്കുകയും രണ്ടേമുക്കാല്‍ കിലോമീറ്റര്‍ പുതിയ റോഡ് നിര്‍മിക്കേണ്ട സാഹചര്യവുമാണ് നിലവിലുള്ളത്. വനം വകുപ്പി​ൻെറ അധീനതയില്‍ വരുന്ന ഒന്നേകാല്‍ കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേ പരിഗണിക്കാവുന്നതാണെന്നും ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറുടെ ആവശ്യപ്രകാരം ഈ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സർവേ അടക്കമുള്ള നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് മന്ത്രി നേര​േത്ത നിര്‍ദേശം നൽകിയിരുന്നു. ഇതിന് മുന്നോടിയായാണ് അനുമതിക്കായി റിപ്പോർട്ട്​ സമർപ്പിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.