യു.എ. ഖാദര്‍ അനുസ്മരണം

തിരൂര്‍: നവോത്ഥാനം സമൂഹത്തില്‍ സൃഷ്​ടിച്ച മറവിയെ ഓർമപ്പെടുത്തികൊണ്ടാണ് യു.എ. ഖാദര്‍ സാഹിത്യരചന നിര്‍വഹിച്ചത് എന്ന് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഇ.പി. രാജഗോപാലന്‍ അഭിപ്രായപ്പെട്ടു. പഴമയോടൊപ്പം സമകാലികതയെയും ആവിഷ്കരിച്ച ആഖ്യാനരീതിയായിരുന്നു അദ്ദേഹത്തി‍ൻെറ കൃതികളില്‍. മലയാള സര്‍വകലാശാല സാഹിത്യ ഫാക്കല്‍റ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 'ദേശം, എഴുത്ത്, പെരുമ' യു.എ. ഖാദര്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡോ. മുഹമ്മദ്റാഫി അദ്ദേഹം സംവിധാനം ചെയ്ത 'മാമൈദിയുടെ മകന്‍' എന്ന ഡോക്യുമൻെററിയുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഡോ. ഇ. രാധാകൃഷ്ണന്‍, ഡോ. സി. ഗണേഷ്, ഡോ. നിധീഷ് കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.