കോട്ടപ്പടി മൈതാനം: നിയന്ത്രണങ്ങളോടെ തുറന്നുകൊടുക്കും

മലപ്പുറം: ഏഴു​ വർഷത്തെ കാത്തിരിപ്പിനൊടുവിൽ മലപ്പുറം കോട്ടപ്പടി മൈതാനം നഗരവാസികൾക്കായി തുറന്നുകൊടുക്കാൻ ധാരണ. സ്​പോർട്​സ്​ കൗൺസിലി​ൻെറ കീഴിലാണ്​ മൈതാനം. ഇതുസംബന്ധിച്ച്​ നഗരസഭ അധികൃതർ സ്​പോർട്​സ്​ കൗൺസിലുമായി നടത്തിയ ചർച്ചയിലാണ്​ തീരുമാനം. ജനുവരി അവസാനത്തോ​െട നിശ്ചിത സമയം കോട്ടപ്പടി മൈതാനത്ത് പൊതുജനങ്ങൾക്കുകൂടി കളിക്കാൻ അവസരമൊരുക്കാനാണ് ധാരണ. കളിക്കുന്നവർക്ക്​ തിരിച്ചറിയൽ കാർഡ്​, അംഗത്വം എന്നിവ നൽകാനും തീരുമാനമായി. സ്പോർട്സ് കൗൺസിൽ ഭാരവാഹികളുടെ യോഗത്തിനുശേഷമായിരിക്കും അന്തിമ തീരുമാനം. കൂടാതെ, മൈതാനം തുറന്നുകൊടുക്കാൻ സർക്കാർ അനുമതിയും വേണം. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ നിയന്ത്രിത പരിശീലനങ്ങൾക്ക് അല്ലാതെ സംസ്ഥാനത്ത് മൈതാനങ്ങൾ തുറന്നുപ്രവർത്തിക്കാൻ അനുമതിയില്ല. ആഴ്ചയിൽ നിശ്ചിതദിവസമെങ്കിലും മൈതാനം പ്രാദേശിക കളിക്കാർക്ക് തുറന്നുനൽകണം എന്നാണ് നഗരസഭയുടെ ആവശ്യം. ഇക്കാര്യത്തിലാണ്​ ഇപ്പോൾ ധാരണയായിരിക്കുന്നത്​. അതേ സമയം, സ്​പോർട്​സ്​ കൗൺസിൽ കോട്ടപ്പടി മൈതാനം കേന്ദ്രീകരിച്ച് ഫുട്ബാൾ അക്കാദമി, കുട്ടിൾക്ക് പരിശീലനം എന്നിവക്കാണ്​ പ്രാധാന്യം നൽക​ുന്നത്​. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്​ എ. ശ്രീകുമാറുമായി നടത്തിയ ചർച്ചയിൽ നഗരസഭ അധ്യക്ഷൻ മുജീബ് കാടേരി, ഉപാധ്യക്ഷ ഫൗസിയ കുഞ്ഞിപ്പു, അംഗങ്ങളായ പി.കെ. സക്കീർ ഹുസൈൻ, സി. സുരേഷ്, പി.കെ. അബ്​ദുൽ ഹക്കീം, സജീർ കളപ്പാടൻ എന്നിവർ പങ്കെടുത്തു. ഫോ​േട്ടാ: mmma1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.