മക്കരപ്പറമ്പ സഹകരണ ബാങ്കിൽ സ്മാർട്ട് ബുക് സംവിധാനം തുടങ്ങി

മലപ്പുറം: രാജ്യത്തി​ൻെറ ഏതുഭാഗത്തുള്ള ധനകാര്യ സ്ഥാപനങ്ങളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും നെഫ്​റ്റ്​/ആർ.ടി.ജി.എസ്​/ഐ.എം.പി.എസ്​ വഴി നേരിട്ട് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനുള്ള മൊബൈൽ സ്മാർട്ട് ബുക് സംവിധാനം മക്കരപ്പറമ്പ സഹകരണ ബാങ്കിൽ ടി.എ. അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്​തു. എം.എസ്.സി.ബി സ്മാർട്ട് ബുക് ആപ് പ്ലേ സ്​റ്റോറിൽനിന്ന്​ ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോൺ വഴി ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ ഇടപാടുകാർക്ക് സാധ്യമാകും. വൈദ്യുതി ബിൽ, വെള്ളക്കരം തുടങ്ങിയ ബിൽ പേമൻെറുകൾക്കും മൊബൈൽ, ഡി.ടി.എച്ച് റീചാർജ് നടത്താനുള്ള സൗകര്യവും ഈ ആപ്പിൽ ലഭ്യാണ്. പ്രസിഡൻറ്​ പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ പി.പി. ഉണ്ണീൻകുട്ടി, ബാങ്ക് സെക്രട്ടറി ഹനീഫ പെരിഞ്ചീരി, കെ. സിദ്ദീഖുൽ അക്ബർ, നസീം ചോലക്കൽ, രാജൻ കുറുവ, അല്ലൂർ മരക്കാർ, അഡ്വ. ഷമീർ കോപ്പിലാൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ബാങ്ക് ജീവനക്കാരൻ പി. ജിനോഷിന് ഉപഹാരം നൽകി ആദരിച്ചു. mc aslm1 bank മക്കരപ്പറമ്പ സഹകരണ ബാങ്കിൽ സ്മാർട്ട് ബുക് സംവിധാനം ടി.എ. അഹമ്മദ്​ കബീർ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു mm aslm1 malarvadi മലർവാടി -ടീൻ ഇന്ത്യ ഗ്ലോബൽ ലിറ്റിൽ സ്കോളർ ഓൺലൈൻ ക്വിസ് മത്സരത്തി​ൻെറ മലപ്പുറം നഗരസഭതല ഉദ്ഘാടനം ചെയർമാൻ മുജീബ് കാടേരി നിർവഹിക്കുന്നു മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു മലപ്പുറം: ഗവ. കോളജ് എൻ.സി.സി യൂനിറ്റ് കോഴിക്കോട് ഗ്രൂപ്​, 29 കേരള ബറ്റാലിയൻ എന്നിവയുടെ സഹകര​ണത്തോടെ മുണ്ടുപറമ്പ് ജില്ല ഹോമിയോ ആശുപത്രിയിലെ രോഗികൾക്ക് മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.കെ. ദാമോദരൻ ഉദ്​ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. അഭിലാഷ്, എൻ.സി.സി ഓഫിസർ ലെഫ്റ്റനൻറ്​ ജഹ്ഫറലി, ഹവീൽദാർ ശ്രീജേഷ് എന്നിവർ പങ്കെടുത്തു. കാഡറ്റുകളായ സനൽ, ഷിബിൽ, ഷമീമുദ്ദീൻ, ശരത്ത് എന്നിവർ നേതൃത്വം നൽകി. mm aslm1 gov college മലപ്പുറം ഗവ. കോളജ് നേതൃത്വത്തിൽ ജില്ല ഹോമിയോ ആശുപത്രിയിലെ രോഗികൾക്ക് മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.