ഹജ്ജ്: കവര്‍ നമ്പര്‍ ലഭിക്കാത്തവര്‍ ബന്ധപ്പെടണം

കരിപ്പൂർ: ഇൗ വർഷത്തെ ഹജ്ജിന്​ അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ജനുവരി പത്തിന്​ അവസാനിക്കും. ഇതുവരെ 5,379 ​അപേക്ഷകളാണ്​ സംസ്ഥാന ഹജ്ജ്​ കമ്മിറ്റിക്ക്​ ലഭിച്ചത്​. ജനറല്‍ വിഭാഗത്തില്‍ 4,746 പേരും 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ 633 പേരും അപേക്ഷിട്ടുണ്ട്. ഇൗ വർഷത്തെ ഹജ്ജിന്​ ഒാൺലൈനായി അപേക്ഷ സമർപ്പിച്ച അപാകതകളില്ലാത്ത എല്ലാവർക്കും കവർ നമ്പറുകൾ എസ്​.എം.എസായി അയച്ചിട്ടുെണ്ടന്ന്​ അധികൃതർ അറിയിച്ചു​. ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in, keralahajcommittee.org വെബ്സൈറ്റുകളില്‍നിന്ന്​ അപേക്ഷകരുടെ പാസ്പോർട്ട്​ നമ്പര്‍, ഹജ്ജ് അപേക്ഷയുടെ യൂസര്‍ ഐ.ഡി എന്നിവ ഉപയോഗിച്ചും കവർ നമ്പർ ലഭിക്കും. അപേക്ഷ സമർപ്പിച്ചിട്ടും ഇതുവരെ കവർ നമ്പർ ലഭിക്കാത്തവർ ജനുവരി പത്തിന്​ മുമ്പ്​ ഹജ്ജ്​ കമ്മിറ്റി ഒാഫിസുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക്​: 0483-2710717, 2717572, 6282023178.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.