മലപ്പുറം: പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എല്ലിൻെറ എഫ്.ടി.ടി.എച്ച് (ഫൈബർ ടു ദ ഹോം) സേവനം സംബന്ധിച്ച് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വാർത്തയിൽ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനരഹിതമാെണന്ന് മലപ്പുറം ജനറൽ മാനേജരുടെ കാര്യാലയം അറിയിച്ചു. നാലുവർഷത്തിലേറെയായി ഉപഭോക്താക്കൾക്ക് നേരിട്ടും ലോക്കൽ കേബിൾ ഓപറേറ്റർമാർ വഴിയും എഫ്.ടി.ടി.ച്ച് സേവനങ്ങൾ മികച്ച രീതിയിൽ നൽകുന്നു. എൽ.ഒ.സിമാർക്ക് കരാർ പ്രകാരം സാങ്കേതിക സൗകര്യങ്ങളും നിർദേശങ്ങളും സഹായങ്ങളും എൻജിനിയർമാരും ഉദ്യോഗസ്ഥരും നൽകുന്നു. പത്തു മാസത്തിനിടെ എഫ്.ടി.ടി.എച്ച് ഉപഭോക്താക്കളുടെ എണ്ണത്തിൽ 200 ശതമാനത്തിലേറെ വർധനവുണ്ട്. ബി.എസ്.എൻ.എല്ലിൻെറ വളർച്ചയിൽ സങ്കുചിത കച്ചവട താൽപര്യങ്ങളെ ബാധിച്ചതിനാലാണ് വ്യാജ പ്രചാരണങ്ങളുമായി രംഗത്തുവരുന്നതെന്നും ജനറൽ മാനേജരുടെ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.