ഇർഷാദ് വധക്കേസ്​: ഒന്നാം പ്രതി സുഭാഷുമായി തെളിവെടുപ്പ് നടത്തി

അയക്കേണ്ട എടപ്പാൾ: പന്താവൂർ ഇർഷാദ് വധക്കേസിൽ റിമാൻഡിലായിരുന്ന ഒന്നാം പ്രതി സുഭാഷിനെ പൊലീസ് കസ്​റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ഇർഷാദിനെ കൊലപ്പെടുത്തിയ വട്ടംകുളത്തെ വാടക ക്വാർട്ടേഴ്സിൽ സുഭാഷിനെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ചൊവ്വാഴ്ച വൈകീട്ട്​ ആറോടെയാണ് തെളിവെടുപ്പിന്​ കൊണ്ടുവന്നത്. ഇവിടെനിന്ന് നിലം തുടക്കുന്ന ബ്രഷ്​ രക്തക്കറ പറ്റിയ നിലയിൽ കണ്ടെടുത്തു. ഇതിനു പുറമെ തലമുടിയും കൊലപാതത്തിന് മുമ്പ് ഇർഷാദ് കുടിച്ചെന്ന് പ്രതികൾ പറയുന്ന വെള്ളത്തി​ൻെറ കുപ്പിയും പൊലീസ് കണ്ടെത്തി. സംഭവ ദിവസം പഞ്ചലോഹ വിഗ്രഹം തരാമെന്ന് പറഞ്ഞ് ഇർഷാദിനെ വട്ടംകുളത്തെ വാടകവീട്ടിലെത്തിച്ചു. തുടർന്ന് കുറച്ച് പൂജാകർമങ്ങൾ ചെയ്യാനുണ്ടെന്ന്​ വിശ്വസിപ്പിച്ച് ഇർഷാദി​ൻെറ സമ്മതത്തോടെ തന്നെ കൈകാലുകൾ ബന്ധിച്ചു. ക്രിയകൾക്കിടയിൽ ആവിപിടിക്കുന്ന സ്​റ്റീമറിലൂടെ ക്ലോറോഫോം നൽകി ബോധംകെടുത്താൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടർന്ന് ബൈക്കി​ൻെറ സൈലൻസറും മറ്റായുധങ്ങളുമുപയോഗിച്ച് തലക്കടിച്ച ശേഷം കഴുത്തിൽ കയറിയിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ചാക്കിലാക്കി പൂക്കരത്തറയിലെ കിണറ്റിൽ തള്ളിയെന്നാണ്​ പ്രതികളുടെ മൊഴി. കേസുമായി ബന്ധപ്പെട്ട മറ്റു വസ്​തുക്കൾ കോഴിക്കോട്, വളാഞ്ചേരി എന്നിവിടങ്ങളിലാണ് പ്രതികൾ വലിച്ചെറിഞ്ഞത്. അടുത്ത ദിവസങ്ങളിൽ ഇത് കണ്ടെത്താനുള്ള ശ്രമത്തിലായിരിക്കും പൊലീസ്. തിരൂർ ഡിവൈ.എസ്.പി സുരേഷ് ബാബു, എസ്.ഐ ഹരിഹരസുനു, സിവിൽ പൊലീസ് ഓഫിസർ രാജേഷ്, വിരലടയാള വിദഗ്ധർ എന്നിവർ ചേർന്നാണ് തെളിവെടുപ്പ് നടത്തിയത്. --------------------------------------- Photo: mpg checking the brush രക്തക്കറ കണ്ടെത്തിയ ബ്രഷ് പരിശോധിക്കുന്നു --------------------------------------- photo: mpg prathi subashumayi theliveduppu ഒന്നാം പ്രതി സുഭാഷുമായി തെളിവെടുപ്പ് നടത്തുന്നു ---------------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.