വി.എച്ച്.എസ്.ഇ കൗൺസലിങ് വെബിനാർ

മലപ്പുറം: പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം കുറ്റിപ്പുറം മേഖല കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് സെല്ലിന് കീഴിൽ, മലപ്പുറം, പാലക്കാട്‌ ജില്ലകളിലെ വൊക്കേഷനൽ ഹയർ സെക്കൻഡറി അധ്യാപകർക്കായി 'കെയർ ഫോർ ടീൻസ്' വെബിനാർ സംഘടിപ്പിച്ചു. സീമാറ്റ് ഡയറക്ടർ ഡോ. എം.എ. ലാൽ നിർവഹിച്ചു. മേഖല അസി. ഡയറക്ടർ എം. ഉബൈദുല്ല അധ്യക്ഷത വഹിച്ചു. ഡോ. എൽസി ഉമ്മൻ ക്ലാസെടുത്തു. ശരിയായ സാമൂഹിക ചിന്തയിലൂന്നിയ തലമുറയെ വാർത്തെടുക്കാനും കോവിഡ് കാലഘട്ടത്തിൽ കൗമാരക്കാരായ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന മാനസിക സമ്മർദം ലഘൂകരിക്കാനും അധ്യാപകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വെബിനാർ സംഘടിപ്പിച്ചത്. സെൽ സ്​റ്റേറ്റ് കോഓഡിനേറ്റർ എ.എം. റിയാസ് മുഖ്യാതിഥിയായി. വിജയഭേരി ജില്ല കോഓഡിനേറ്റർ ടി. സലിം, എം. അസീസ് എന്നിവർ സംസാരിച്ചു. മലപ്പുറം ജില്ല കോഓഡിനേറ്റർ ഡോ. വി.പി. ഷബീർ സ്വാഗതവും പാലക്കാട്‌ ജില്ല കോഓഡിനേറ്റർ കെ.വി. അനിത നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.