കോഡൂര്‍ (മലപ്പുറം): കോഡൂർ ഉര്ദുനഗറിൽ ആറു വയസ്സുകാരൻ തോട്ടിൽ മുങ്ങി മരിച്ചു.
പട്ടര്‍കടവന്‍ മുഹമ്മദ് ഷരീഫ്-മൈമൂന ദമ്പതികളുടെ മകന് മുഹമ്മദ് റയാനാണ് മരിച്ചത്. വരിക്കോട് ഉര്ദുനഗറിലെ തോട്ടുങ്ങല്‍ അംഗൻവാടിക്ക് സമീപമുള്ള തോട്ടിലാണ് അപകടത്തിൽപ്പെട്ടത്. വരിക്കോട് കാലംപറമ്പിലെ ഐ.സി.ഇ.ടി. പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിയാണ്.
വെള്ളിയാഴ്ച ഉച്ചയോടെ കൂട്ടുകാരോടൊന്നിച്ച് കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ആദ്യം മലപ്പുറത്തെയും പിന്നീട് കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച ഉച്ചയോടെ വരിക്കോട് തേന്‍പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. എട്ട് മാസം പ്രായമായ ആദമാണ് ഏക സഹോദരന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.