മേലാറ്റൂർ: ഹൃദയാഘാതത്തെ തുടർന്ന് തമിഴ്നാട്ടിൽ മരിച്ച എടപ്പറ്റ സ്വദേശിയുടെ മൃതദേഹം എസ്.ഡി.പി.െഎ, പോപുലർ ഫ്രണ്ട് പ്രവർത്തകർ ഖബറടക്കി. എടപ്പറ്റ പേർക്കുത്ത് ജംഷീദിൻെറ മൃതദേഹമാണ് മഹല്ല് കമ്മിറ്റിയുടെ അഭ്യർഥന പ്രകാരം പ്രവർത്തകർ എടപ്പറ്റ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയത്. മൂന്ന് ദിവസം മുമ്പാണ് കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ജംഷീദ് മരിച്ചത്. കോവിഡ് പ്രോേട്ടാകോൾ പാലിച്ച് എടപ്പറ്റ ആരോഗ്യവകുപ്പിൻെറയും മേലാറ്റൂർ പൊലീസിൻെറയും സാന്നിധ്യത്തിലായിരുന്നു സംസ്കാരം. എസ്.ഡി.പി.െഎ പെരിന്തൽമണ്ണ മേഖല സെക്രട്ടറി മുർഷിദ് ഷമീം, പോപുലർ ഫ്രണ്ട് പാണ്ടിക്കാട് ഡിവിഷൻ സെക്രട്ടറി ടി.പി. യൂസുഫ്, പെരിന്തൽമണ്ണ ഡിവിഷൻ സെക്രട്ടറി സെയ്ദ് കുന്നക്കാവ്, മേലാറ്റൂർ ഏരിയ പ്രസിഡൻറ് സാജിത്, പെരിന്തൽമണ്ണ ഏരിയ പ്രസിഡൻറ് മുസ്തഫ പാറൽ എന്നിവർ നേതൃത്വം നൽകി. പടം edapatta kabaradakkam ഹൃദയാഘാതത്തെ തുടർന്ന് തമിഴ്നാട്ടിൽ മരിച്ച എടപ്പറ്റ സ്വദേശിയുടെ മൃതദേഹം കോവിഡ് പ്രോേട്ടാകോൾ പാലിച്ച് ഖബറടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.