വളപട്ടണം: കനത്ത മഴയെ തുടർന്ന് വളപട്ടണം, അഴീക്കോട്, ചിറക്കൽ, നാറാത്ത് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കാലവർഷം ശക്തിപ്രാപിച്ചതോടെ വളപട്ടണം പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. വളപട്ടണം പഞ്ചായത്തിലെ പാലോട്ട് വയൽ ലക്ഷംവീട് കോളനി, തങ്ങൾ വയൽ പ്രദേശം, അഴീക്കോട് പഞ്ചായത്തിലെ മുണ്ടോൻ വയൽ, പൊയ്ത്തുംകടവ് കക്കൻ പാലം, ചിറക്കൽ പഞ്ചായത്തിലെ കീരിയാട് ചക്കസൂപ്പിക്കടവ്, പുഴാതിവയൽ, ഏരുമ്മൽ വയൽ, പരപ്പിൽ വയൽ, തൈക്കണ്ടി ചിറ, പത്തായച്ചിറ, നാറാത്ത് പഞ്ചായത്തിലെ കാക്കതുരുത്തി, സ്റ്റെപ് റോഡ് എന്നീ പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്. പടം: PUTH-Valapattanam Puzha 2) പാലോട്ട് വയൽ ലക്ഷംവീട് കോളനിയിലെ ഇടച്ചേരിയൻ സുരേന്ദ്രൻെറ വീടും പരിസരവും വെള്ളത്തിനടിയിലായ നിലയിൽ 3) തങ്ങൾ വയലിൽ പ്രവർത്തിക്കുന്ന അംഗൻവാടിയും വളപട്ടണം വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്ന താൽക്കാലിക കെട്ടിട പരിസരവും വെള്ളത്തിനടിയിലായപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.