മാട്ടൂൽ, ഏഴോം പഞ്ചായത്തുകളിൽ കർശന നിയന്ത്രണം

പഴയങ്ങാടി: ഉറവിടം കണ്ടെത്താനാവാതെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും തൃക്കരിപ്പൂരിലെ ബന്ധുവിൽനിന്ന് സമ്പർക്കം വഴി ഒരുവീട്ടിലെ നാലുപേർക്ക്​ രോഗം പകരുകയും ചെയ്ത സാഹചര്യത്തിൽ മാട്ടൂൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ഏഴോം പഞ്ചായത്തിലും ഉറവിടം കണ്ടെത്താനാവാത്ത കോവിഡ്​ കേസ് സ്​ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ കർശനമാക്കി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, ഹോട്ടലുകൾ എന്നിവക്ക്​ ഉച്ച രണ്ടുവരെ പ്രവർത്തിക്കാം. മാട്ടൂലിൽ സർക്കാർ ഓഫിസുകൾ, ബാങ്കുകൾ എന്നിവ വഴിയുള്ള സേവനങ്ങൾ നിർത്തി. രണ്ട് പഞ്ചായത്തുകളിലും പൊതുഗതാഗതം നിരോധിച്ചു. ആശുപത്രികളുൾ​െപ്പടെയുള്ള അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് ഗതാഗതത്തിന് അനുമതി. ഇരുചക്ര വാഹനങ്ങളിൽ ഒരാൾക്ക് മാത്രമാണ് മാട്ടൂൽ പഞ്ചായത്തിൽ യാത്രാനുമതി. 60 വയസ്സിനു മുകളിലും 10 വയസ്സിന് താഴെയുള്ളവരും പുറത്തിറങ്ങരുത്​. സമ്പർക്ക വ്യാപനം തടയുന്നതിന് കൂടുതൽ ജാഗ്രത നടപടി സ്വീകരിക്കുമെന്ന് മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. മുഹമ്മദലി, ഏഴോം പഞ്ചായത്ത് പ്രസിഡൻറ്​ ഡി. വിമല, പഴയങ്ങാടി എസ്​.​െഎ ജയചന്ദ്രൻ എന്നിവർ അറിയിച്ചു. പഴയങ്ങാടിയിൽ ബസ്​സ്​റ്റാൻഡ്​ മേഖല ഉച്ചമുതൽ അടഞ്ഞുകിടന്നതോടെ ടൗൺ വിജനമായി. ഞായറാഴ്ച മേഖലയിൽ സമ്പൂർണ ലോക്​ഡൗണാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.