കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മേഖലയിൽ നിരവധി . ഇരിക്കൂർ കുട്ടാവിൽ ആറ് കുടുംബങ്ങളെയും ചേടിച്ചേരിയിൽ ആറ്, കുളിഞ്ഞയിൽ എട്ട്, നിടുവള്ളൂരിൽനിന്ന് അമ്പതോളം കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. ഏരുവേശി മണ്ണംകുണ്ടിൽ നാല് . ചെങ്ങളായി പഞ്ചായത്തിലെ ഇരുനൂറോളം കുടുംബങ്ങളെ വിവിധയിടങ്ങളിലായി മാറ്റി. കൊയ്യം, മുങ്ങം, പെരിങ്കോന്ന്, തവറൂൽ, ബോട്ട് കടവ്, പെരുമ്പാക്കടവ് എന്നിവിടങ്ങളിലുള്ളവരാണ് ബന്ധുവീടുകളിലും മറ്റുമായി താമസം മാറിയത്. ചെങ്ങളായി മാപ്പിള സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മൂന്ന് കുടുംബങ്ങളും 20ഒാളം അന്തർ സംസ്ഥാന തൊഴിലാളികളും ഇവിടെ കഴിയുന്നുണ്ട്. കൊയ്യം സ്കൂളിലും ഒരു കുടുംബം താമസിക്കുന്നുണ്ട്. മലപ്പട്ടം പഞ്ചായത്തിൽ കൊവുന്തലയിൽനിന്ന് 18 കുടുംബങ്ങളും പൂക്കണ്ടത്ത് 11, കാപ്പാട്ട് കുന്നിൽനിന്ന് 16 കുടുംബങ്ങളും അഡൂരിൽനിന്ന് 24 കുടുംബങ്ങളും അടിച്ചേരിയിൽ 22 കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് താമസംമാറി. പയ്യാവൂർ ചീത്തപ്പാറയിൽ നാല്, ചമതച്ചാൽ പാറക്കടവ് എന്നിവിടങ്ങളിൽനിന്നായി ഓരോ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.