പ്രളയസമരണയിൽ പട്ടാമ്പി

പട്ടാമ്പി: ഇന്ന് ആഗസ്​റ്റ്​ ഒമ്പത്​. പട്ടാമ്പിക്കാർ ഞെട്ടലോടെ ഓർക്കുന്ന 2019ലെ പ്രളയദിനം. ഭാരതപ്പുഴ സംഹാര രുദ്രയായി നിറഞ്ഞൊഴുകിയ ദിനം. ഒറ്റ രാത്രി കോരിച്ചൊരിഞ്ഞ മഴയാണ് പുഴക്ക് ജീവൻ പകർന്നത്. പട്ടാമ്പി പാലത്തിനു മുകളിലൂടെ ഒഴുകി പാലത്തി​ൻെറ കൈവരികൾ തകർത്ത് പുഴ കുതിച്ചൊഴുകിയപ്പോൾ ഒറ്റപ്പെട്ടത് പട്ടാമ്പി ടൗണായിരുന്നു. ദിവസങ്ങളോളം ഗതാഗതം മുടങ്ങി. വാർത്താവിനിമയ മാർഗങ്ങളറ്റു. വൈദ്യുതി വിതരണം നിലച്ചു. തകർന്ന കൈവരികൾ പുനർനിർമിച്ച് ഗതാഗതം പുനരാരംഭിക്കുംവരെ കടുത്ത വീർപ്പുമുട്ടലിലായിരുന്നു ഇരു കരകളിലുമുള്ളവർ. മുരളി പെരുമുടിയൂർ പകർത്തിയ പുഴയുടെ ഫോട്ടോയിലൂടെ ഇന്നും പട്ടാമ്പിക്കാർ പ്രളയസമരണ പുതുക്കുന്നു. pew ptb 97 കഴിഞ്ഞവർഷം ആഗസ്​റ്റ്​ ഒമ്പതിന്​ ഭാരതപ്പുഴ പാലത്തിനു മുകളിലൂടെ ഒഴുകിയപ്പോൾ (ഫയൽ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.