മതിലിടിഞ്ഞുവീണ് വീടു തകർന്നു

ഇരിട്ടി: കനത്ത മഴയിൽ കൂറ്റൻ മതിൽ ഇടിഞ്ഞുവീണ് വീടു തകർന്നു. മുഴക്കുന്ന് അടക്കാപീടികയിലെ ശ്രീവത്സത്തിൽ മനോഹര​ൻെറ വീടി​ൻെറ അടുക്കള ഭാഗമാണ് തകർന്നത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. അയൽവാസി നജീബി​ൻെറ വീടി​ൻെറ മതിലാണ് തകർന്നുവീണത്. മതിൽ വീണതോടെ മനോഹര​ൻെറ കിണറും മലിനമായി. വീട് പഞ്ചായത്ത് പ്രസിഡൻറ്​ ബാബു ജോസഫ്, വാർഡ് മെംബർ രവീന്ദ്രനാഥ് എന്നിവർ സന്ദർശിച്ചു. പടം: IRT_Mathil Idinj മുഴക്കുന്ന്​ അടക്കാപീടികയിലെ മനോഹര​ൻെറ വീടി​ൻെറ പിൻഭാഗം തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.