പെരിങ്ങത്തൂരിലും ഒളവിലത്തും ജലനിരപ്പുയർന്നു

ചൊക്ലി: കനത്ത മഴയിൽ ഒളവിലം പാത്തിക്കൽ ഭാഗത്ത് ജലനിരപ്പുയർന്നു. പുഴയരികിലായി താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ റവന്യൂ അധികൃതർ നിർദേശം നൽകി. വീടുകളിൽനിന്ന് വയോധികരെയും കുട്ടികളെയും വളർത്തു മൃഗങ്ങളെയും നേരത്തേ തന്നെ മറ്റിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പെരിങ്ങത്തൂർ പുഴയരികിലുള്ള തോക്കോട്ട് വയൽ ഭാഗം പൂർണമായും വെള്ളത്തിലായി. ഇതുവഴി കരിയാടേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. വീടുകളും കടകളും വെള്ളത്തിലായി. മയ്യഴിപ്പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ വരപ്രത്ത്, പുല്ലൂക്കര, വണ്ണാത്തി തോട്, എലിത്തോട്, അണിയാരം, കണ്ണംവള്ളി എന്നിവിടങ്ങളിൽ താമസിക്കുന്നവർ കനത്ത ജാഗ്രതയിലാണ്. സുരക്ഷ പ്രവർത്തനങ്ങൾക്കായി നിരവധി തോണികൾ പുല്ലൂക്കരയിലെത്തിച്ചിട്ടുണ്ട്. പ്രദേശങ്ങളിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.