വിവാഹസ്വപ്​നങ്ങൾ ബാക്കിയാക്കി റിയാസ്; വീട്ടിലെത്തിയത്​ ചേതനയറ്റ ശരീരം

ചെർപ്പുളശ്ശേരി/ഷൊർണൂർ: ജൂലൈയിൽ നടക്കാനിരുന്ന വിവാഹത്തിന് ജൂണിൽ നാട്ടിലെത്തേണ്ടതായിരുന്നു നെല്ലായ മോളൂർ വട്ടപ്പറമ്പിൽ നാസറുദ്ദീൻെറ (മാനുട്ടി) മകൻ മുഹമ്മദ് റിയാസ്. രണ്ട് വർഷം മുമ്പാണ്​ ബി.കോം ബിരുദധാരിയായ റിയാസ് ജോലി തേടി വിസിറ്റിങ്​ വിസയിൽ യു.എ.ഇയിലുള്ള ജ്യേഷ്ഠ സഹോദരൻ മുഹമ്മദ്​ നിസാമി​ൻെറ അടുത്തേക്ക് പോയത്. വൈകാതെ തന്നെ ഇൻറീരിയർ ഡിസൈനറായി ജോലി ശരിയായി. ആറ് മാസം കഴിഞ്ഞ് വിസിറ്റിങ്​ വിസയിൽ നിന്ന്​ ജോലി ചെയ്യാനുള്ള വിസയിലേക്ക് മാറുന്നതിനിടയുള്ള രണ്ടാഴ്​ചക്കാലത്തേക്ക്​ റിയാസ് നാട്ടിലെത്തി. ഈ ദിവസങ്ങൾക്കുള്ളിൽ ഒറ്റപ്പാലം സ്വദേശിനിയുമായി വീട്ടുകാർ വിവാഹവും നിശ്ചയിച്ചു. തുടർന്ന്​ ദുബൈയിലേക്ക് തിരിച്ചു പോയ റിയാസ്, കഴിഞ്ഞ ജൂണിൽ നാട്ടിലെത്തേണ്ടതായിരുന്നു. എന്നാൽ, കോവിഡ് മൂലം വിമാനസർവീസ്​ നിശ്​ചലമായി. വിവാഹം കൂടുതൽ നീട്ടിവെക്കേണ്ടെന്ന് കരുതിയാണ് ജ്യേഷ്​ഠൻ നിസാമിനും അയൽവാസി ചോലക്കുന്നത്ത് മുസ്തഫക്കുമൊപ്പം നാട്ടിലേക്ക് തിരിച്ചത്. ഇവർ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലാണ്​​. മണവാള​ൻെറ വേഷത്തിൽ ഇറങ്ങേണ്ട വീടി​ൻെറ ഉമ്മറത്തേക്ക് ചേതനയറ്റ റിയാസി​ൻെറ ശരീരമാണ് വന്നത്. കെ.എസ്​.യു പ്രവർത്തകനായിരുന്ന മുഹമ്മദ്​ റിയാസ് 2017-18ൽ ചെർപ്പുളശ്ശേരി ഐഡിയൽ കോളജ് യൂനിയൻ ചെയർമാനായിരുന്നു. മാതാവ്​: സുമയ്യ. മറ്റ്​ സഹോദരങ്ങൾ: മുഹമ്മദ്​ നിയാസ്​, നൈന ഫെബിൻ. pgmuhammedriyas മുഹമ്മദ് റിയാസ് pg riyas മുഹമ്മദ്​ റിയാസ്​ സുഹൃത്തുക്കളോടൊപ്പം (ഇടത്ത്​ വെള്ള ടീ ഷർട്ട്​ ധരിച്ചത്​). പരിക്കേറ്റ്​ ചികിത്സയിലുള്ള ജ്യേഷ്​ഠൻ മുഹമ്മദ്​ നിസാം (തൊട്ടടുത്തെ​ മഞ്ഞ ഷർട്ട്​).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.