സത്യഗ്രഹ സമരം നടത്തി

മലപ്പുറം: സ്വർണക്കള്ളക്കടത്ത്‌ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക, സി.ബി.ഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ കോൺഗ്രസ് സംസ്ഥാനത്ത്‌ നടത്തുന്ന സ്പീക്‌ അപ്‌ കേരളയുടെ ഭാഗമായി ഡി.സി.സി പ്രസിഡൻറും കെ.പി.സി.സി ഭാരവാഹികളും . ഡി.സി.സി ഓഫിസിനു മുന്നിൽ എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്​തു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. അജയ്‌ മോഹൻ, കെ.പി. അബ്​ദുൽ മജീദ്‌, വീക്ഷണം മുഹമ്മദ്‌, പി.സി. വേലായുധൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു. അനുശോചിച്ചു മലപ്പുറം: കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ എസ്.ആര്‍. രവീന്ദ്ര‍ൻെറ വിയോഗം സംസ്​കാരിക മേഖലക്ക് തീരാനഷ്​ടമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ മലപ്പുറം ബ്രാ‍ഞ്ച് കമ്മിറ്റി അനുശോചിച്ചു. ജില്ല ജോ. സെക്രട്ടറി കെ.എം ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്​തു. കെ. സുരേഷ് അധ്യക്ഷത വഹിച്ചു. സലീഖ് പി. മോങ്ങം അനുസ്​മരണ പ്രഭാഷണം നടത്തി. ഗദ്ദാഫി മൂപ്പന്‍, റഹീം റാവുത്തര്‍, സി. കനകാംബരന്‍, എ.പി. പ്രമേഷ്, ചന്ദ്രന്‍ ഒതുക്കുങ്ങല്‍, ജ്യോതി ലക്ഷ്​മി, ശിവപ്രസാദ്, സജീവ് ബാബു എന്നിവര്‍ സംസാരിച്ചു. നിവേദനം നല്‍കി മലപ്പുറം: ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ ഉര്‍ദു ഭാഷ പഠന സൗകര്യം വിപുലപ്പെടുത്തുക, നിര്‍ത്തിവെച്ച ഹൈസ്‌കൂള്‍ ഭാഷാധ്യാപക ട്രെയിനിങ് കോഴ്‌സ് പുനരാരംഭിക്കുക, ഗവ. ട്രെയിനിങ് കോളജുകളില്‍ ഉര്‍ദു ബി.എഡ് കോഴ്‌സ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.യു.ടി.എ ജില്ല കമ്മിറ്റി എ.പി. അനില്‍കുമാര്‍ എം.എല്‍.എക്ക് നിവേദനം നല്‍കി. സംസ്ഥാന പ്രസിഡൻറ് എം. ഹുസൈന്‍, ട്രഷറര്‍ ഡോ. കെ.പി. ഷംസുദ്ദീന്‍ തിരൂര്‍ക്കാട്, ജില്ല ഭാരവാഹികളായ ടി. അബ്​ദുല്‍ റഷീദ്, പി. അബ്​ദുല്ല, മുജീബ് റഹ്മാന്‍ വടക്കേമണ്ണ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.