പ്രധാനമന്ത്രിയുടെ കാർമികത്വം വർഗീയത വളർത്താൻ -വെൽഫെയർ പാർട്ടി

ഇരിക്കൂർ: ബാബരി മസ്ജിദ് ഭൂമിയിൽ രാമക്ഷേത്ര പൂജക്ക്​ പ്രധാനമന്ത്രി കാർമികത്വം വഹിക്കുന്നത് വർഗീയത ആളിക്കത്തിച്ച് അടുത്ത തെരഞ്ഞെടുപ്പും ജയിക്കാനുള്ള ഹീന അജണ്ടയുടെ ഭാഗമാ​െണന്ന് വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് ആറാം വാർഡിൽ നടന്ന പ്രതിഷേധ സംഗമം ആരോപിച്ചു. നീതി നിഷേധിക്കപ്പെട്ട സമുദായത്തി​ൻെറ ഇടനെഞ്ചിൽ ചവിട്ടി വീണ്ടും വീണ്ടും വേദനിപ്പിക്കുന്നത് ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വമെന്ന മഹിത സങ്കൽപത്തിൽ മുറിവേൽപിക്കലാണെന്നും ഇതിനെ അനുകൂലിക്കുന്ന നിലപാടെടുത്ത കോൺഗ്രസ് പ്രസ്ഥാനം അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാത്തത് മതേതര ഇന്ത്യയുടെ ഭാവിയെക്കുറിച്ച് കടുത്ത ആശങ്കയാണ് നൽകുന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു. സംഗമം വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയംഗം സി.കെ. മുനവ്വിർ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ പഞ്ചായത്ത് ട്രഷറർ കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. മുഹ്സിൻ ഇരിക്കൂർ, സി.എ. സിദ്ദീഖ്, കെ. മനാഫ് എന്നിവർ സംസാരിച്ചു. പട്ടീൽ യൂനിറ്റ് സെക്രട്ടറി കെ. സമീർ സ്വാഗതവും നലീഫ അൻസാർ നന്ദിയും പറഞ്ഞു. കെ. മുസ്തഫ ചെയർമാനും കീത്തടത്ത് സമീർ കൺവീനറും നലീഫ അൻസാർ അസി. കൺവീനറുമായി വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് ആറാം വാർഡ് പട്ടീൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്​കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.