പൂമല ഡാമിൻെറ ഷട്ടറുകൾ തുറക്കും TCT പൂമല ഡാമിൻെറ ഷട്ടറുകൾ തുറക്കും മുളങ്കുന്നത്തുകാവ്: ഗ്രാമപഞ്ചായത്തിലെ പൂമല ഡാമിൻെറ വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാൽ ഡാമിൻെറ ജലനിരപ്പ് 28 അടി ആകുമ്പോൾ ഷട്ടറുകൾ തുറക്കാൻ കലക്ടർ ഉത്തരവിട്ടു. 26 അടി 10 ഇഞ്ചാണ് നിലവിലുള്ള ജലനിരപ്പ്. രാവിലെ ആറ് മുതൽ വൈകീട്ട് നാല് വരെയുള്ള സമയത്തിനിടയ്ക്ക് വെള്ളം തുറന്നുവിടാൻ മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർക്ക് ജില്ല കലക്ടർ നിർദേശം നൽകി. ഷട്ടറുകൾ തുറന്ന് മലവായി തോട്ടിലേക്ക് വെള്ളം ഒഴുക്കുന്നതിൻെറ ഭാഗമായി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴയിൽ മത്സ്യബന്ധനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു. TCT തലപ്പിള്ളി ഇ അദാലത്ത് മാറ്റിവെച്ചു വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കിൽ ആഗസ്റ്റ് എട്ടിന് നടത്താനിരുന്ന ഇ അദാലത്ത് മാറ്റിവെച്ചതായി ജില്ല കലക്ടർ അറിയിച്ചു. തഹസിൽദാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.