വൈദ്യുതി തൂൺ റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു

പാപ്പിനിശ്ശേരി: കല്യാശ്ശേരി സെൻട്രൽ -പാളിയത്തുവളപ്പ് റോഡിൽ ചെക്കിക്കുണ്ട് പാലത്തിന് സമീപം വൈദ്യുതി തൂൺ റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. സമീപത്തുള്ള മറ്റൊരു തൂൺ റോഡിലേക്ക് മറിഞ്ഞുവീഴാവുന്ന നിലയിലാണ്​. മരങ്ങൾ വീണപ്പോൾ തന്നെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടതിനാൽ അപകടം ഒഴിവായി. വീടുകൾക്ക് മുകളിൽ മരം വീണു കല്യാശ്ശേരി: കല്യാശ്ശേരി ഐക്കാംഭാഗത്തെ അഡൂർ മാധവിയുടെ വീടിന് മുകളിൽ മരം കടപുഴകി വീട്​ തകർന്നു. ഓടിട്ട വീടി​ൻെറ ഒന്നാം നിലയിലേക്ക് മരം വീണതോടെ ഓടുകളും മേൽപുരയും പൂർണമായി തകരുകയായിരുന്നു. മരം വീഴുമ്പോൾ വീടിനുള്ളിൽ മാധവിയുടെ മക്കളും പേരമക്കളും അടക്കം ആറുപേർ ഉണ്ടായിരുന്നു. എല്ലാവരും തലനാരിഴക്കാണ്​ രക്ഷപ്പെട്ടത്. അരോളി കാട്യത്തെ കെ. ഗൗരിയുടെ വീടിന് മുകളിലും മരം വീണു. പാളിയത്ത് വളപ്പ്, മൊറാഴ, പാറക്കടവ് എന്നിവിടങ്ങളിലും ശക്തമായ കാറ്റിൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ പൊട്ടിയും നാശമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.