അഴീക്കോട്: വൻകുളത്തുവയലിൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ . വൻകുളത്തുവയൽ ടൗണിലെ ന്യൂ മാർക്കറ്റിൽ പ്രവർത്തിക്കുന്ന മീൻമാർക്കറ്റിൽനിന്നാണ് ഉപയോഗശൂന്യമായ മത്സ്യം പിടികൂടിയത്. മത്തി, അയല തുടങ്ങിയ മത്സ്യങ്ങളാണ് പിടിച്ചെടുത്തത്. യു. ജിതിൻ, ഡോ. ധനുശ്രീ, സുരേഷ് ബാബു, സുരേഷ് കുമാർ, മുഹമ്മദ് ഇസ്ഹാക്ക്, പ്രിയേഷ് എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. 60 കിലോയോളം പഴകിയതും ഫോർമാലിൻ കലർന്നതുമായ മത്സ്യങ്ങളാണ് പിടികൂടി നശിപ്പിച്ചത്. ഭക്ഷ്യസുരക്ഷ വകുപ്പ് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മത്സ്യവിൽപന കേന്ദ്രമായതിനാൽ സ്ഥാപനം അടച്ചുപൂട്ടുന്നത് ഉൾപ്പെടെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.