തൊട്ടിപ്പാലത്ത് ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു ഇരിട്ടി: മാക്കൂട്ടം വനമേഖലയിൽ ഉരുൾ പൊട്ടിയതായി സംശയം. തൊട്ടിപ്പാലം പുഴയിൽ ക്രമാതീതമായി വെള്ളം ഉയർന്നതിനെത്തുടർന്ന് മേഖലയിൽ പുഴയോരത്തോടുചേർന്ന് താമസിക്കുന്ന ഒമ്പത് കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചു. ബുധനാഴ്ച വൈകീട്ടാണ് കേരള -കർണാടക അതിർത്തിയിലെ മാക്കൂട്ടം വനമേഖല പങ്കിടുന്ന തൊട്ടിപ്പാലം പുഴയിൽ ജലവിതാനം ക്രമാതീതമായി ഉയർന്നത്. മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.