വെൽഡിങ് തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

പഴയങ്ങാടി: കാൽ വഴുതി കിണറ്റിൽ വീണ് വെൽഡിങ്​ തൊഴിലാളി മരിച്ചു. ഏഴോം ചെങ്ങൽ കുണ്ടത്തിൻ കാവിന് സമീപത്തെ ഉണ്ണിപ്രവൻ നികേഷാണ്​ (33) മരിച്ചത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ നികേഷ് വീടിന് സമീപത്തുള്ള കിണറിനടുത്ത്​ കുളിക്കാനെത്തിയപ്പോഴാണ് അപകടം. ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെങ്ങലിലെ പരേതനായ നാരായണൻ ഉണിപ്രവൻ-കാർത്യായനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഷീബ, സിന. മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധന പൂർത്തിയാക്കിയശേഷം മൃതദേഹം എരിപുരം സമുദായ ശ്​മശാനത്തിൽ സംസ്​കരിക്കും. it pyd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.