ഇരിക്കൂർ: തളിപ്പറമ്പ് സംസ്ഥാന പാതയോടുചേർന്ന് പ്രവർത്തിച്ചു വരുന്ന പെരുവളത്ത് പറമ്പിലെ ഗ്രാമീണ ന്യായാലയം, ഇരിക്കൂർ പഞ്ചായത്ത് ഗവ. ഹോമിയോപ്പതി ആശുപത്രി, പെരുവളത്ത് പറമ്പ് ബ്രാഞ്ച് തപാൽ ഒാഫിസ് എന്നിവ കനത്ത മഴയിൽ വെള്ളക്കെട്ടിലായി. വിവിധ പ്രദേശങ്ങളിൽ നിന്ന് ശക്തിയായി ഒഴുകിയെത്തുന്ന മഴവെള്ളം സംസ്ഥാന പാതയിൽ കെട്ടിക്കിടക്കുകയാണ്. സംസ്ഥാന പാതയിൽ രണ്ട് ഭാഗത്തും ഓവുചാലുകളില്ലാത്തതാണ് വെള്ളക്കെട്ടിനു കാരണം. മഞ്ഞപ്പാറ മേഖലയിൽ കിലോമീറ്ററുകൾ ചുറ്റളവിൽ നിന്നും ഉയർന്ന ചെങ്കൽ ക്വാറി ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് സംസ്ഥാന പാതയിലും മൂന്ന് സ്ഥാപനങ്ങളുടെ മുറ്റങ്ങളിലും പറമ്പിലും നിറയുന്നത്. മഴവെള്ളം നിറഞ്ഞ് സമീപത്തെ പറമ്പുകളിലും കിണറുകളിലും കക്കൂസ് ടാങ്കുകളിലുമെത്തി നിറയുന്നതായും പരിസരവാസികളുടെ പരാതിയുണ്ട്. മഴ പെയ്താൽ ഈ മൂന്ന് ഓഫിസുകളിലേക്കും കയറാൻ കഴിയാത്ത അവസ്ഥയാണ്. എല്ലാ ദിവസങ്ങളിലും നിരവധിയാളുകൾ എത്തുന്ന സ്ഥാപനങ്ങളാണിവ. അടിയന്തരമായി സംസ്ഥാന പാതയിൽ അടഞ്ഞുകിടക്കുന്ന ഓവുചാൽ നന്നാക്കി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.