പെരളശ്ശേരി പഞ്ചായത്തില്‍ മൂന്നാം പച്ചത്തുരുത്തൊരുങ്ങുന്നു

കണ്ണൂർ: പെരളശ്ശേരി പഞ്ചായത്തില്‍ മൂന്നാമത് പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി. സ്മൃതിതീരം കുഴിക്കിലായി വാതക ശ്മശാനത്തോട് ചേര്‍ന്ന് ഒരുക്കുന്ന പച്ചത്തുരുത്തി‍ൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്​ ബാലഗോപാലന്‍ നിര്‍വഹിച്ചു. 40 സൻെറ് സ്ഥലത്ത് ഒരുങ്ങുന്ന പച്ചത്തുരുത്ത് പദ്ധതി പഞ്ചായത്തി‍ൻെറ സഹകരണത്തോടെ ഹരിത കേരളം മിഷനാണ് നടപ്പാക്കുന്നത്. പ്ലാവ്, മാവ്, സപ്പോട്ട, രാമച്ചം, നെല്ലി തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് തൊഴിലുറപ്പ് തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ നട്ടത്. മാവിലായി യു.പി സ്‌കൂള്‍ വളപ്പിലുള്ള 20 സൻെറ് സ്ഥലത്ത് ഫലവൃക്ഷങ്ങളും ചെറുമാവിലായി പുഴക്കരയിലുള്ള 30 സൻെറ് സ്ഥലത്ത് മുളകളും നേരത്തെ നട്ടുപിടിപ്പിച്ചിരുന്നു. അടുത്തതായി കിലാലൂര്‍ പുലിദേവ ക്ഷേത്ര വളപ്പിലുള്ള 50 സൻെറ് സ്ഥലത്തും ശങ്കരവിലാസം യു.പി സ്‌കൂള്‍ വളപ്പിലും പച്ചത്തുരുത്ത് ആരംഭിക്കാൻ പദ്ധതിയുണ്ട്. ഇവ കൂടി യാഥാര്‍ഥ്യമാകുന്നതോടെ പഞ്ചായത്തിലെ പച്ചത്തുരുത്തുകളുടെ എണ്ണം അഞ്ചാകും. എട്ട് മാസം മുമ്പാണ് പഞ്ചായത്തില്‍ പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചത്. പരിപാടിയില്‍ ഹരിത കേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍, വാര്‍ഡ് മെംബര്‍ കെ. പ്രദീപന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.