തളിപ്പറമ്പ് സബ് രജിസ്​ട്രാർ ഓഫിസ് കെട്ടിട നിർമാണം അന്തിമഘട്ടത്തിൽ

തളിപ്പറമ്പ്: സബ് രജിസ്ട്രാർ ഓഫിസ് കെട്ടിട നിർമാണം അന്തിമ ഘട്ടത്തിൽ. 150 വർഷം പഴക്കമുള്ള കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടം നിർമിച്ചത്. ഈ മാസം അവസാനത്തോടെ സബ് രജിസ്ട്രാർ ഓഫിസ് നാടിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടുവര്‍ഷം മുമ്പാണ്, കേരളത്തിലെ കാലപ്പഴക്കമേറിയ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ പുനര്‍ നിർമിക്കുന്ന പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തത്. തളിപ്പറമ്പിലെ സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടവും ഇതി​ൻെറ ഭാഗമായി പൊളിച്ചുനീക്കിയിരുന്നു. 1.5 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. മുകള്‍ നിലയില്‍ അലൂമിനിയം മേൽക്കൂര പാകുന്നതും ചെറിയ ഇൻറീരിയര്‍ വര്‍ക്കുകളുമാണ് ബാക്കിയുള്ളത്. ഇത് രണ്ടാഴ്ചക്കകം പൂർത്തീകരിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. 20 സൻെറ്​ സ്ഥലത്ത് നിർമിച്ച കെട്ടിടത്തി​ൻെറ താഴെ നിലയിൽ ഓഫിസും മുകള്‍ നിലയിൽ രേഖകൾ സൂക്ഷിക്കുന്ന മുറികളുമാണ് പ്രവർത്തിക്കുക. രേഖകൾ സൂക്ഷിക്കുന്ന മുറിയിലേക്ക് ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്​. വിശാലമായ പാര്‍ക്കിങ്​ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.