മലപ്പുറം: പുതിയ വിദ്യാഭ്യാസ നയം ഇന്ത്യൻ ഫെഡറൽ തത്ത്വങ്ങളെ തകർക്കുന്ന രീതിയിലുള്ളതും അധികാര കേന്ദ്രീകൃത പ്രവണതയുള്ളതുമാണെന്ന് എം.എസ്.എഫ് ദേശീയ പ്രവർത്തക സമിതി അഭിപ്രായപെട്ടു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡൻറ് ടി.പി. അഷ്‌റഫലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.എച്ച്. മുഹമ്മദ് അർഷാദ്, വൈസ് പ്രസിഡൻറുമാരായ പി.വി. അഹമ്മദ് സാജു, അഡ്വ. ഫാത്തിമ തഹ്‌ലിയ, സിറാജുദ്ദീൻ നദ്‌വി, സെക്രട്ടറിമാരായ ഇ. ഷമീർ, അഡ്വ. എൻ.എ. കരീം, അതീബ് മാസ് ഖാൻ, മുഹമ്മദ് അറഫാൻ എന്നിവരും വിവിധ സംസ്ഥാനങ്ങളെ പ്രതിനിധികരിച്ച് പി.കെ. നവാസ്, ലത്തീഫ് തുറയൂർ (കേരളം), അൻസാരി, ഗുണ്ടു മുഹമ്മദ് ഫൈസാൻ (തമിഴ്നാട്), അഡ്വ. ജലീൽ, ഇബ്രാഹീം ബാദുഷ (കർണാടക), മുഹമ്മദ് അർഫാൻ (പുതുച്ചേരി), നവാസ് ശരീഫ് ഖുറേഷി (മഹാരാഷ്ട്ര), തൗസീഫ് റാസ ഖാൻ, ദാഹറുദ്ദീൻ (അസം), ഖൈസർ അബ്ബാസ്, ഖുമൈൽ (യു.പി), മുഹമ്മദ് നൂറുദ്ദീൻ മൊല്ല (പശ്ചിമബംഗാൾ), ജാവേദ് അസ്‌ലം (പഞ്ചാബ്), ദേശീയ എക്സിക്യൂട്ടിവ് അംഗങ്ങളായ മൻസൂർ ഹുദവി (കൊൽക്കത്ത), സൈതലവി ഹുദവി (ഹൈദരാബാദ്), സുഹൈൽ ഹുദവി (അസം), മൻസൂർ ഹുദവി (ഡൽഹി), ജവാദ് ബസിൽ തുടങ്ങിയവർ പങ്കെടുത്തു. mpg mlp msf എം.എസ്.എഫ് ദേശീയ എക്സിക്യൂട്ടിവ് യോഗം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.